ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കും: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

  • Post category:news
  • Reading time:1 min read
You are currently viewing ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കും: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ ആലോചിക്കുന്നതായി സ്മൃതി ഇറാനി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതിന്‍റെ അനന്തരനടപടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കൂന്നില്ലെന്നാണ് സ്മൃതി ഇറാനിയുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ എന്തു തരം നിയമാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് സ്മൃതി ഇറാനി കൂടുതല്‍ തുറന്നു പറയാന്‍ തയ്യാറായില്ല.

0Shares