ഓണത്തിരക്ക് നേരിടാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങി; ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 17 അധിക സര്‍വീസുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓണത്തിരക്ക് നേരിടാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങി; ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 17 അധിക സര്‍വീസുകള്‍

ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യാർഥം കെ.എസ്.ആര്‍.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. നിലവില്‍ ബംഗളൂരില്‍ നിന്നും അങ്ങോട്ടുമായി 17വീതം സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി അധികമായി നടത്തുക.സെപ്തംബർ നാലുമുതൽ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവീസ്‌ നടത്തും. യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

ബംഗളൂരുവിൽനിന്നുള്ള സർവീസുകളുടെ സമയക്രമം:

രാത്രി 9.45 ബംഗളൂരു–– കോഴിക്കോട്, രാത്രി 9.20 ബംഗളൂരു–-കോഴിക്കോട് , രാത്രി 10.15 ബംഗളൂരു–- -കോഴിക്കോട്, രാത്രി 10.50 ബംഗളൂരു––കോഴിക്കോട്, രാത്രി 10.45 ബംഗളൂരു––കോഴിക്കോട് , രാത്രി 11.15 ബംഗളൂരു––കോഴിക്കോട്, രാത്രി 7.15 ബംഗളൂരു––തൃശൂർ, രാത്രി 7.25 ബംഗളൂരു––തൃശൂർ, വൈകിട്ട്‌ 6.30 ബംഗളൂരു––എറണാകുളം, വൈകിട്ട്‌ 6.40 ബംഗളൂരു–-എറണാകുളം, വൈകിട്ട്‌ 6.00 ബംഗളൂരു–-കോട്ടയം, വൈകിട്ട്‌ 6.10 ബംഗളൂരു––കൊട്ടാരക്കര, വൈകിട്ട്‌ 6.50 ബംഗളൂരു ––ചങ്ങനാശേരി , രാത്രി 9.01 ബംഗളൂരു––കണ്ണൂർ, രാത്രി 10.10 ബംഗളൂരു–-കണ്ണൂർ, രാത്രി 11.00 ബംഗളൂരു––കണ്ണൂർ, രാത്രി 11.15 ബംഗളൂരു––പയ്യന്നൂർ, രാത്രി 11.55 ബംഗളൂരു––സുൽത്താൻബത്തേരി.

ഈ മാസം ഏഴുമുതൽ 16 വരെ ബംഗളൂരുവിലേക്കുള്ള സർവീസുകളും സമയക്രമവും:

രാത്രി 7.35 കോഴിക്കോട്- –-ബംഗളൂരു , രാത്രി 8.35 കോഴിക്കോട്- –-ബംഗളൂരു, രാത്രി 7.45 കോഴിക്കോട് ––ബംഗളൂരു, രാത്രി 8.15 കോഴിക്കോട്- –-ബംഗളൂരു , രാത്രി 8.25 കോഴിക്കോട്- –-ബംഗളൂരു , രാത്രി 8.50 കോഴിക്കോട്- –-ബംഗളൂരു, രാത്രി 7.15 തൃശൂർ–- -ബംഗളൂരു, രാത്രി 7.45 തൃശൂർ ––ബംഗളൂരു, വൈകിട്ട്‌ 5. 30 എറണാകുളം- –-ബംഗളൂരു, വൈകിട്ട്‌ 6.45 എറണാകുളം-–-ബംഗളൂരു, വൈകിട്ട്‌ 6.10 കൊട്ടാരക്കര–- ബംഗളൂരു , വൈകിട്ട്‌ 5.00 കോട്ടയം- –-ബംഗളൂരു, വൈകിട്ട്‌ 5.01 ചങ്ങനാശേരി- –-ബംഗളൂരു, രാത്രി 8.00 കണ്ണൂർ –-ബംഗളൂരു , രാത്രി 9 .40 കണ്ണൂർ- –-ബംഗളൂരു, രാത്രി 8.30 കണ്ണൂർ––ബംഗളൂരു, വൈകിട്ട്‌ 5.30 പയ്യന്നൂർ- –-ബംഗളൂരു. വെബ്‌സൈറ്റ്: www.ksrtconline.com.

0Shares