
തിരുവനന്തപുരം: ഈ ഓണത്തിന് മമ്മൂട്ടി തന്‍റെ ആരാധകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും മുന്‍പിലേക്ക് കടന്നുവരുന്നത്, രാജകുമാരനായി. മമ്മൂട്ടിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് രാജകുമാരന്‍. ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്നാണ്.

ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി ഒരു ടീച്ചേര്‍സ് ട്രെയ്‌നിംഗ് കോളെജ് അധ്യാപകനായാണ് ചിത്രത്തില്‍ എത്തുന്നത്. ലാല്‍ജോസ് ചിത്രമായ നീനയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന ദീപ്തിസതിയും, മിനിസ്ക്രീനില്‍ നിന്നും സിനിമയിലെത്തി തന്റേതായ സ്ഥാനം ഉപ്രപ്പിച്ച ആശാ ശരതുമാണ് മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.
