ഓണക്കാല റെയ്ഡ് തുടരുന്നു, എക്‌സൈസ് ആയിരം ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കഞ്ചാവും പിടിച്ചു  

  • Post category:local news
  • Reading time:1 min read
You are currently viewing ഓണക്കാല റെയ്ഡ് തുടരുന്നു, എക്‌സൈസ് ആയിരം ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കഞ്ചാവും പിടിച്ചു  

  ബന്തടുക്ക: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ എന്നയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ആര്‍.സുള്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ബന്തഡുക്ക റെയിഞ്ചിലെ ദര്‍ബത്തഡുക്ക ഭാഗത്തു നിന്നും ബന്തടുക്ക റെയിഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.ചന്തുക്കുട്ടി നായരും സംഘവും ചേര്‍ന്നാണ് ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ വാഷ് പിടിച്ചെടുത്തത്. ബന്തടുക്ക റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു റെയ്ഡില്‍ ഏണിയാടി ഭാഗത്ത് നിന്നും സുധീര്‍ എന്ന സുബൈറിനെ ഒന്‍പത് ഗ്രാം കഞ്ചാവുമായി പിടികൂടി.  ഓണം ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ശക്തമായ പരിശോധനകളാണ് നടക്കുന്നത്. കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ ടീമംഗങ്ങളെ രഹസ്യ വിവരം ശേഖരിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നതായി അസി.എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.  9496002874, 9400069715, 9400069716, 940069723, 9400069727 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതിയും വിവരങ്ങളും കൈമാറാം.

0Shares