ഓണം ബക്രീദ് പ്രമാണിച്ച് പോയിനീർ മോട്ടോഴ്‌സ് നടത്തുന്ന മെഗാ മേള; യമഹ ഫിയസ്റ്റാ 2018 ന് കാസർകോട് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ഓണം ബക്രീദ് പ്രമാണിച്ച് പോയിനീർ മോട്ടോഴ്‌സ് നടത്തുന്ന മെഗാ മേള; യമഹ ഫിയസ്റ്റാ 2018 ന് കാസർകോട് തുടക്കമായി

കാസർകോട്: പ്രമുഖ ബൈക് വിതരണക്കാരായ പോയിനീർ മോട്ടോഴ്‌സ് ഓണം ബക്രീദ് പ്രമാണിച്ച് മെഗാ മേള നടത്തിവരികയാണ്. യമഹ ഫിയസ്റ്റാ എന്ന പേരിൽ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് സ്പീഡ്‌വേ ഇൻ ഗ്രൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 വ്യാഴാഴ്ച്ച രാവിലെ ആരംഭിച്ച മേള ഓഗസ്റ്റ് 11 ശനിയാഴ്ച്ച രാത്രിവരെ തുടരും. മേളയിൽ യമഹയുടെ എല്ലാ ഇരുചക്ര വാഹനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മേളയിലെത്തുന്നവർക്ക് വാഹനം ഓടിച്ചുനോക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക ഡ്രൈവിങ് പരിശീലനവും മേളയിൽ നൽകിവരുന്നു. ഓണം ബക്രീദ് പ്രമാണിച്ച് നടത്തുന്ന യമഹ ഫിയസ്റ്റായിൽ വാഹനം ബുക്ക് ചെയ്യുന്നവർക്ക് ഒരുവർഷത്തെ ഇൻഷുറൻസ് തികച്ചും സൗജന്യമായി നൽകുന്നതാണെന്ന് പോയിനീർ മോട്ടോഴ്‌സ് മാനേജ്‌മെന്റ്റ് അറിയിച്ചു.

0Shares