ഓണം ബക്രീദ് ഖാദി മേളയിലെ മൂന്നാമത് നറുക്കെടുപ്പ് കാസര്‍കോട് ഗ്രാമോദ്യോഗ് ഭവനില്‍ നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ഓണം ബക്രീദ് ഖാദി മേളയിലെ മൂന്നാമത് നറുക്കെടുപ്പ് കാസര്‍കോട് ഗ്രാമോദ്യോഗ് ഭവനില്‍ നടന്നു

കാസര്‍കോട്: ഓണം -ബക്രീദ് ഖാദി മേള 2018 യോടനുബന്ധിച്ച് കേരള ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഈ ആഴ്ചയിലെ ജില്ലാ തല നറുക്കെടുപ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ നടന്നു. കാസര്‍കോട് നഗര സഭ കൗണ്‍സിലര്‍ പി.കെ സുജിത്ത് നറുക്കെടുപ്പ് നടത്തി. കാസര്‍കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കോര്‍ഡിനേറ്റര്‍ കെ.പി ഗീരീഷ്, പയ്യന്നൂര്‍ ഫിര്‍ക്ക ഖാദി സംഘം സെക്രട്ടറി ഇ.എ.ബാലന്‍ സംബന്ധിച്ചു. മൂന്നാം നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ കൂപ്പണ്‍ 104012 (കെ രാമകൃഷ്ണന്‍).
മേളയുടെ ഭാഗമായി ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമ്മാനപദ്ധതിയില്‍ വെള്ളിയാഴ്ചക്കകം ആയിരം രൂപയുടെ തുണികള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു സമ്മാന കൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനമായി വാഗണ്‍ ആര്‍ കാറും രണ്ടാ സമ്മാനമായി അഞ്ചുപവന്‍ സ്വര്‍ണ നാണയവും മൂന്നാം സമ്മാനമായി ഓരോ ജില്ലയിലെ രണ്ടുപേര്‍ക്ക് ഒരു പവന്‍ വീതവും ലഭിക്കും. മേളയോടനുബന്ധിച്ച് ഞായറാഴ്ചകളിലും ഖാദി ഗ്രാമോദ്യോഗ് ഭവനുകള്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങളറിയാന്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപത്തെ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ സന്ദര്‍ശിക്കുക.

0Shares