ഓട്ടോ ഡ്രൈവറുടെ നിര്യാണം; ബദിയടുക്കയിൽ ഓട്ടോ ഡ്രൈവർമാർ സർവീസ് നിർത്തിവെച്ച് അനുശോചിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഓട്ടോ ഡ്രൈവറുടെ നിര്യാണം; ബദിയടുക്കയിൽ ഓട്ടോ ഡ്രൈവർമാർ സർവീസ് നിർത്തിവെച്ച് അനുശോചിച്ചു

ബദിയടുക്ക(കാസർകോട്): ബദിയടുക്കയിലെ ഓട്ടോ ഡ്രൈവർ ബീജന്തടുക്കയിലെ കെ.ടി അബ്ദു റഹ്മാൻ (60) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പുലർച്ച 2 മണിയോടെ വീട്ടിലായിരുന്നു അന്ത്യം.

സഹപ്രവർത്തകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ബദിയടുക്കയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടം നിർത്തിവെച്ചു. തികളാഴ്ച്ച ഉച്ചവരെയാണ് ഓട്ടം നിർത്തിവെച്ചത്. എല്ലാവർക്കും ഒരുപോലെ സുപരിചിതനായ അബ്ദു റഹ്മാൻ 10 വർഷത്തിൽ അധികമായി ബദിയടുക്ക ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഓട്ടോ സർവീസ് നടത്തിയിരുന്നത്.

0Shares