കാസര്‍കോട്: ഓട്ടോ വാടകയ്ക്കു വിളിച്ചു കൊണ്ടുപോയി ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റിവച്ചു. രണ്ടാം തവണയാണ് വിധി പ്രസ്താവം കോടതി മാറ്റിവക്കുന്നത്. വിധി പ്രസ്‌താവന 29ലേയ്‌ക്ക് മാറ്റിവച്ചു. തിരുവനന്തപുരം, വേങ്ങാട് സ്വദേശിയും പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായിരുന്ന ഉപേന്ദ്ര (26)നെ കൊലപ്പെടുത്തിയ കേസിന്റെ വിധിയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പ്രസ്താവിക്കേണ്ടത്. 2011 ജനുവരി 24ന് ആണ് ഓട്ടോ ഡ്രൈവറായ ഉപേന്ദ്രന്‍ കൊല്ലപ്പെട്ടത്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കു സമീപത്തെ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു ഉപേന്ദ്രന്‍. സംഭവ ദിവസം രാത്രി ഓട്ടോ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. അണങ്കൂര്‍, ടിപ്പുനഗറിലെ ഖൈസല്‍ കെ (22), പച്ചക്കാട്ടെ കെ.എ.അബ്ദുല്‍ നാസര്‍(30),കൊല്ലമ്പാടിയിലെ റഹ്മാന്‍ ഫദലു എ (24), ആരിക്കാടി, കൊട്യമ്മയിലെ അബ്ദുള്ള സി എന്ന അന്തുഞ്ഞി(30),. നെല്ലിക്കുന്നിലെ കെ.എം. റിഷാല്‍ (19), അണങ്കൂര്‍ ടി.വി. സ്റ്റേഷന്‍ റോഡിലെ എം.നൗഷാദ്(19), എരിയാല്‍, കുളങ്കരയിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍(25), തളങ്കര സിറാമിക്സ് റോഡിലെ ഷേഖ് മുഹമ്മദ് നവാസ്(33) എന്നിവരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് സി.ഐ. ആയിരിരുന്ന പി.ബാലകൃഷ്ണന്‍ നായരാണ് ഉപേന്ദ്രന്‍ വധകേസ് അന്വേഷിച്ചത്. 58 സാക്ഷികളുണ്ട്.
ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ വധം; വിധി വീണ്ടും മാറ്റി