ഓട്ടോയില്‍ കടത്തുകയായിരുന്ന 411 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഷിരിബാഗിലു സ്വദേശി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഓട്ടോയില്‍ കടത്തുകയായിരുന്ന 411 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഷിരിബാഗിലു സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 411 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. ഷിരിബാഗിലു പുളിക്കൂര്‍ ശിവക്ഷേത്രത്തിന് സമീപത്തെ ടി.എം മുനീഷ് (39) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയ പാതയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയില്‍ മദ്യം കടത്തുന്നുണ്ടെന്ന് കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് അഡീ. എസ്.ഐ കെ.വി നാരായണനും സംഘവും മൊഗ്രാല്‍ പുത്തൂരില്‍ നടത്തിയ പരിശോധനക്കിടെയാണ് മദ്യം കണ്ടെത്തിയത്. ഒരു ലിറ്ററിന്റെ 27 കുപ്പിയും 180 മില്ലിയുടെ 288 പാക്കറ്റും 96 കുപ്പിയും മദ്യവുമാണ് പിടിച്ചത്.
ഇയാളുടെ ഓട്ടോ റിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സ്ഥിരമായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മദ്യമെത്തിച്ച് വില്‍പന നടത്തുന്നയാളാണ് മുനീഷെന്ന് പോലീസ് പറയുന്നത്.

0Shares