പാരിസ്: ബ്രിട്ടീഷ് നടി എമ്മ വാട്‌സണ്‍ പാരിസില്‍ 100 പുസ്തകങ്ങളാണ് പുസ്തകപ്രേമികള്‍ക്ക് വേണ്ടി ഒളിപ്പിച്ചുവെച്ചത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ വായനക്കാര്‍ക്ക് വേണ്ടി പുസ്തകം സൗജന്യമായി നല്‍കുകയാണ് വായനാ പ്രേമിയും ആക്റ്റിവിസ്റ്റുമായ എമ്മ. അന്താരാഷ്ട്ര തലത്തിലുള്ള സന്നദ്ധ സംഘടനയായ ‘ബുക്ക് ഫെയറീസു’മായി ചേര്‍ന്നാണ് എമ്മയുടെ സംരഭം. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരിക്കല്‍ വായിച്ച പുസ്തകങ്ങള്‍ പൊതുഇടങ്ങളില്‍ നിക്ഷേപിക്കുകയാണ് ബുക്ക് ഫെയറീസ് ചെയ്യുന്നത്.

പുസ്തകപ്രേമികളായ ആളുകള്‍ക്ക് ഈ പുസ്തകങ്ങള്‍ കണ്ടെത്താം. വായിച്ച ശേഷം അടുത്തവായനക്കാര്‍ക്കായി ഉപേക്ഷിക്കാം. നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുസ്തകം ഒളിപ്പിച്ചുവെക്കുന്നുണ്ടെന്ന് എമ്മ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ഗരറ്റ് ആറ്റ്വുഡിന്റെ ‘ദ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍’ ആണ് എമ്മ വായന പ്രേമികള്‍ക്ക് സമ്മാനമായി നല്‍കുന്നത്. ഓരോ കോപ്പിയിലും താരം ഫ്രെഞ്ചില്‍ എഴുതിയ കയ്യെഴുത്തുകോപ്പിയും വെക്കുന്നുണ്ട്.