
കേരളാ പോലീസ് സംരക്ഷണത്തിന്‍റെ സൈറണ്‍ ഇനി എല്ലാ വീടുകളിലും. വീടുകളില്‍ ആളുകളുടെ സംരക്ഷണത്തിനായി ബെല്‍ ഓഫ് ഫെയ്ത് പദ്ധതി എത്തി. കോഴിക്കോട് നഗരത്തിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഒറ്റയ്ക്ക് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു കൈയ്യകലത്തില്‍ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമായി ഗുജറാത്ത് സ്ട്രീറ്റിലെ ഇരുപത്തിയെട്ട് വീടുകളിലേക്കാണ് ബെല്‍ കൈമാറിയിരിക്കുന്നത്.

ബട്ടണ്‍ അമര്‍ത്തിയാല്‍ പോലീസ് നിങ്ങളുടെ വീട്ടിലെത്തും. അടുത്തുള്ളയാള്‍ക്ക് സഹായം ആവശ്യമെന്ന ഓര്‍മപ്പെടുത്തലാണ് ഈ ശബ്ദം. സംരക്ഷണത്തിനായുള്ള മുന്നറിയിപ്പാണിത്. പത്ത് മിനിറ്റ് ദൈര്‍ഘ്യത്തിനിടയില്‍ പ്രത്യേക വൊളണ്ടിയര്‍മാര്‍ക്ക് ഇവരുടെ അടുത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കാനാകും. ഇതിനായി താല്‍പര്യമുള്ള തദ്ദേശീയരെ പരിശീലിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്‍റെ വയോമിത്രം പദ്ധതിയില്‍പ്പെടുത്തി കരുതല്‍ വിപുലീകരിക്കും. ആദ്യഘട്ടത്തില്‍ കോഴിക്കോട് നഗരപരിധിയില്‍ 241 വീടുകളില്‍ ബെല്‍ സ്ഥാപിക്കും. ഓരോ മാസവും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചേര്‍ന്ന് വിവരശേഖരണവും നടത്തും.
