ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് വിട്ടുനല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി

  • Post category:news
  • Reading time:1 min read
You are currently viewing ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് വിട്ടുനല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനി

പയ്യന്നൂര്‍: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. പയ്യന്നൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും സഹോദരനും നല്‍കിയിരിക്കുന്നത് 50 ലക്ഷം വിലവരുന്ന ഒരേക്കര്‍ സ്ഥലമാണ്. ഷേണായ് സ്മാരക ഗവ.ഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ഥിനിയായ സ്വാഹയും കുഞ്ഞനുജന്‍ ബ്രഹ്മയുമാണ് അച്ഛന്‍ സമ്മാനമായി നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.സ്വാഹയുടെ പ്രഖ്യാപനം മറ്റു വിദ്യാര്‍ഥികള്‍ക്ക് വലിയ മാതൃകയായിരിക്കുകയാണ്. പത്ത് പേര്‍ക്ക് സഹായകമാകുമെങ്കില്‍, മക്കളുടെ അങ്ങനെയൊരു ആഗ്രഹം അത് നടക്കട്ടെയെന്ന് അച്ഛന്‍ ശങ്കരന്‍ പറഞ്ഞു. സ്ഥലം നല്‍കാന്‍ അച്ഛന്റെ സമ്മതം കിട്ടിയെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയണമെന്നും പ്രിന്‍സിപ്പലിന് നല്‍കിയ കത്തിലൂടെ സ്വാഹ അവശ്യപ്പെട്ടു.

0Shares