ഒരു നേതാവിനെപോലും നാട്ടില്‍ കാണാനില്ല ; ഡി.വൈ.എഫ്‌.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു നേതാവിനെപോലും നാട്ടില്‍ കാണാനില്ല ; ഡി.വൈ.എഫ്‌.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്

ഡി.വൈ.എഫ്‌.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വരാജ് റൗണ്ടിലും പരിസരത്തും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.

ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു.

ഒരൊറ്റ ഡി.വൈ.എഫ്‌.ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല, ഡി.വൈ.എഫ്‌.ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടന്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

0Shares