
ചാലക്കുടി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ നടക്കുന്ന ഭൂമികയ്യേറ്റ കേസില്‍ വഴിത്തിരിവ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല എന്ന് സര്‍വേ വിഭാഗം സ്ഥിരീകരിച്ചു. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് നല്‍കും. ഇതിലും പഴയ രേഖകള്‍ ഇപ്പോൾ ലഭ്യമല്ല. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നു വർഷം മുൻപു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയർന്നിരുന്നു. തുടർന്ന് അന്നത്തെ കലക്ടർ എം. എസ്. ജയ സർവേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിച്ചു.

30 വർഷത്തെ രേഖകളാണ് അന്നും പരിശോധിച്ചത്. ഇതിനു മുൻപുള്ള രേഖകൾ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിർമിക്കാൻ നൽകിയതാണെന്നാണ് പരാതിക്കാർ പറഞ്ഞിരുന്നത്. മീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കിൽ അവരുടെ കയ്യിലുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവേ നടത്തേണ്ടിവരും. കൂടുതൽ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്.
