ഒരു ഓട്ടോക്കാരൻ പെട്ടന്ന് പണക്കാരനായത് എങ്ങനെ.? താമസം 1.6 കോടിയുടെ ആഡംബര വില്ലയിൽ; ആദായനികുതി വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്

  • Post category:news
  • Reading time:1 min read
You are currently viewing ഒരു ഓട്ടോക്കാരൻ പെട്ടന്ന് പണക്കാരനായത് എങ്ങനെ.? താമസം 1.6 കോടിയുടെ ആഡംബര വില്ലയിൽ; ആദായനികുതി വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്


ബെംഗളൂരു: 1.6 കോടിയുടെ ആഡംബര വില്ലയിലാണ് സുബ്രമണി എന്ന ഓട്ടോ ഡ്രൈവറുടെ താമസം. തൊഴിൽ ഓട്ടോ ഓടിക്കൽ തന്നെ. സുബ്രമണി എങ്ങനെ പെട്ടന്ന് പണക്കാരനായി. അയൽക്കാരുടെ സംശയം ആദായനികുതി വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സുബ്രമണിയുടെ വില്ല പരിശോധിക്കുകയും നിജസ്ഥിതി മനസ്സിലാകുകയും ചെയ്തു. അപ്പോഴാണ് നാട്ടുകാരും അയൽക്കാരും സംഭവം അറിയുന്നത്. സുബ്രമണി സധാരണ മനുഷ്യനാണെങ്കിലും ഭാഗ്യവാനാണ്. കാരണം അപ്രതീക്ഷിതമായി പണക്കാരനാകാൻ സാധിച്ചു.

സുബ്രമണിയുടെ വില്ല പരിശോധിച്ച ഉദ്യോഗസ്ഥർക്ക് കണക്കുപ്രകാരം 7.9 കോടിയുടെ ആഭരണങ്ങളും കണ്ടുകിട്ടി. ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി പകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇതെല്ലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെത്തിയ 72കാരിയായ ഒരു വിദേശ വനിത സുബ്രമണിയെ ഏല്പിച്ചതായാണ് പറയുന്നത്.

ബംഗളുരുവിൽ ഓട്ടോ ഓടിക്കുന്ന സുബ്രമണിയുടെ ഓട്ടോയിൽ 72കാരിയായ ഒരു വിദേശ വനിത യാത്രക്കാരിയായി എത്തുന്നതോടെയാണ് സുബ്രമണിയുടെ ജീവിതം മാറി മറിയുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ വനിത പിന്നീട് സുബ്രമണിയുടെ ഓട്ടോയിലെ സത്രം യാത്രക്കാരിയായി. ഇതോടെ സുബ്രമണിയുടെ ജീവിതവും പ്രാരാബ്ധവും മനസ്സിലാക്കി. അങ്ങനെയാണ് തൻ വാടകക്ക് താമസിച്ച ആ ആഡംബര വില്ല സുബ്രമണിക്ക് വാങ്ങി നൽകുന്നത്. ഈ കാര്യം ആദായ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയതായാണ് വിവരം. വില്ല നിര്‍മ്മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 2013 ലാണ് ബെംഗളൂരുവില്‍ എത്തിയ വിദേശവനിത വില്ല വാടകയ്ക്ക് എടുത്തത്. പിന്നീട് 2015ല്‍ വില്ല സുബ്രമണിയുടെ പേരിൽ വാങ്ങുകയും ചെയ്തു. 1.6 കോടി രൂപയുടെ ചെക്കാണ് നല്‍കിയത്. ജീവ കാരുണ്യത്തിന് അവർ ചിലവഴിക്കുന്ന സമ്പാദ്യവും മറ്റു വിലപിടിപ്പുള്ള രേഖകളുമാകാം സുബ്രമണിയുടെ വില്ലയിൽ നിന്നും കണ്ടെടുത്തതെന്നാണ് വിവരം.

സുബ്രമണി പെട്ടന്ന് പണക്കാരനായതില്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതോടെയാണ് ആദായനികുതി പരിശോധന നടത്തിയതും സംഭവം പുറംലോകമറിഞ്ഞതും. സംഭവം കൗതുകമുണര്‍ത്തുന്നതായാണ് ഇപ്പോൾ സുബ്രമണിയുടെ അയൽക്കാരും പറയുന്നത്. സമ്പന്നർ മാത്രം താമസിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഒരു വില്ലയില്‍ ഓട്ടോക്കാരനും താമസമാക്കിയത്.

0Shares