കാസര്‍കോട് : കാസര്‍കോട് ഗവ. കോളജില്‍ ഇടിമിന്നലേറ്റ് കമ്പ്യൂട്ടര്‍ ലാബിന് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ട്ടം. ലാബിനകത്തുണ്ടായിരുന്ന കമ്പ്യൂട്ടറും, ബാറ്ററിയും,ഫര്‍ണിച്ചറും ഉൾപ്പടെ സർവ്വവും കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവസമയത്ത് ലാബിൽ ആളുകൾ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല. 
വലിയ ഇടി മുഴങ്ങിയപ്പോൾ ഗ്ലാസ് തകരുന്ന ശബ്ദ്ദംകേട്ടാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയത്, അപ്പോഴേക്കും തീ പടർന്നിരുന്നു. വിവരമറിഞ്ഞ ഫയര്‍ഫോഴ്‌സ് യൂണിറ്റ് കോളേജിൽ എത്തുമ്പോഴേക്കും ലാബ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തുടർന്ന് മണിക്കൂറുകളുടെ ശ്രമഫലമായാണ് ഫയര്‍ഫോഴ്‌സിന് തീയണക്കാനായത്. ഏതാണ്ട് 40 ലക്ഷം രൂപയിൽ അതികം നഷ്ട്ടം കണക്കാക്കുന്നതയാണ് കോളജ് അധികൃതര്‍ പറയുന്നത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സമയോചിത ഇടപെടൽ കാരണം തീ മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനായി.