ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ കാമുകനെ കൊണ്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് ഭാര്യ ഫോണിലൂടെ ആസ്വദിച്ചു..

  • Post category:news
  • Reading time:1 min read
You are currently viewing ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ കാമുകനെ കൊണ്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത് ഭാര്യ ഫോണിലൂടെ ആസ്വദിച്ചു..


കൊല്‍ക്കത്ത: ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ബരാസത് ഹൃദയാപൂര്‍ ഏരിയയിലാണ് കൊലപാതകം നടന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ അനുപം സിന്‍ഹ(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മൗന മജുംബാദ്(28), കാമുകന്‍ അജിത് റോയ്(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗന മജുംബാദും കാമുകന്‍ അജിത് റോയും കോളേജ് വിദ്യാഭ്യാസകാലം മുതല്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ ഒരുമിച്ച് ജീവിക്കാനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായിരുന്ന അനുപമിനെ അദ്ദേഹത്തിന്റെ മുറിയിലിട്ട് അജിത് റോയ് കൊലപ്പെടുത്തുകയായിരുന്നു. മൗന വീട്ടിലില്ലാത്തപ്പോഴായിരുന്നു അജിത് കൊലപാതകം നടത്തിയത്.
മരണവെപ്രാളത്തില്‍ അനുപം ശബ്ദമുണ്ടാക്കുന്നത് അജിത് ഫോണ്‍ വഴി കാമുകിയെ കേള്‍പ്പിക്കുകയും ചെയ്തു. ഇത് കേട്ട് മൗന കൊലപാതകം ആസ്വദിക്കുകയായിരുന്നുവെന്നാണ് അജിത് പോലീസില്‍ പറഞ്ഞത്.

കൊലപാതകം നടത്തിയതിന് ശേഷം അജിത്ത് അപ്പാര്‍ട്ട്മെന്റ് കഴുകി വൃത്തിയാക്കി പിറ്റേദിവസം അനുപമിന്റെ ഫോണും തന്റെ രക്തംപുരണ്ട വസ്ത്രങ്ങളും വെള്ളത്തില്‍ വലിച്ചെറിഞ്ഞു. മൃതദേഹം കണ്ടയുടനെ അടുപ്പക്കാര്‍ക്ക് ബന്ധമുള്ളതിന്റെ തെളിവ് ലഭിച്ചതോടെയാണ് പ്രതികള്‍ പിടിയിലായത്. അനുപമിന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം മൃതദേഹത്തിനടുത്തുനിന്നും ലഭിച്ചത് പ്രധാന സൂചനയായി. ഒരു പ്രൊഫഷണല്‍ കൊലപാതകി ഒരിക്കലും മോതിരം ഊരിയെടുത്താല്‍ അത് അവിടെ ഉപേക്ഷിക്കില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് അനുപമിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

0Shares