
സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്‍റെ അപകടമരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മിമിക്രി കലാകാരന്‍ കലാഭവന്‍ സോബിയാണ് നിര്‍ണായക തെളിവ് നല്‍കുന്നത്. ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് സോബി വെളിപ്പെടുത്തുന്നു. മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്ന് ഇയാള്‍ പറയുന്നു. ഇതില്‍ അസ്വഭാവികത തോന്നിയെന്നും സോബി പറയുന്നു.

ഇക്കാര്യം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നു. അപകടം നടന്ന് പത്ത് മിനിട്ടിനുള്ള താന്‍ അതുവഴി പോയെന്നാണ് സോബി പറയുന്നത്. ബാലഭാസ്‌കറിന്‍റെ സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയാണ്. സ്വര്‍ണ കേസില്‍ അറസ്റ്റിലാണ് സോബി ഇപ്പോള്‍.
