ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിനാണ് ഗള്‍ഫ് രാജ്യങ്ങളും അയല്‍ അറബ് രാഷ്ട്രങ്ങളും പെരുന്നാള്‍ പ്രഖ്യാപിച്ചത്.

ഒമാനില്‍ നാളെയാണ് പെരുന്നാള്‍. ഒരുമാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി വിശ്വാസി സമൂഹം പള്ളികളും ഈദുഗാഹുകളിലുമായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ കുടുംബ സമേതം നമസ്‌കാരത്തിനെത്തിയിരുന്നു. കേരളത്തിലെ കാസര്‍കോട് ജില്ലയിലും ഇന്നാണ് പെരുന്നാള്‍ ആഘോഷം. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍.