ഒന്‍പതു വയസുകാരന്‍ അബോധാവസ്ഥയില്‍ മരത്തടിക്കിടയില്‍; കുട്ടിയുടെ മരണത്തില്‍ ദുരൂഹത; പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി

  • Post category:news
  • Reading time:2 mins read
You are currently viewing ഒന്‍പതു വയസുകാരന്‍ അബോധാവസ്ഥയില്‍ മരത്തടിക്കിടയില്‍; കുട്ടിയുടെ മരണത്തില്‍ ദുരൂഹത; പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി

മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതുവയസുകാരന്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വോര്‍ക്കാടി ബേക്കറി ജംഗ്ഷന് സമീപം ക്വാട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ നാരായണ ആചാരി-ശാരദ ദമ്പതികളുടെ മകന്‍ ശ്രാവണ്‍ കുമാര്‍(9)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വൈകിട്ട് ആറ് മണിയോടെ ജ്യേഷ്ഠന്‍ ജിതേഷിനൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ജിതേഷ് മരമില്ലിന് സമീപം ശ്രാവണിനെ ഇരുത്തിയാണ് കടയിലേക്ക് പോയത്. ജിതേഷ് തിരിച്ചെത്തി ശ്രാവണിനെ അന്വേഷിച്ചെങ്കിലും ഇരുത്തിയ സ്ഥലത്ത് കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മില്ലിന് സമീപം കൂട്ടിയിട്ട മരത്തടികള്‍ക്ക് മുകളില്‍ ശ്രാവണിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കഴുത്തിനും കാലുകളിലും മുറിവേറ്റ നിലയിലായിരുന്നു. പാന്റ്സ് പകുതി ഊരിയ നിലയിലായിരുന്നു. ജിതേഷ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ശ്രാവണിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ കുട്ടി മരിച്ചു. മരണ വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി, എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേം ദാസന്‍, മഞ്ചേശ്വരം എസ് ഐ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരമില്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മരത്തടിക്കിടയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നായിരിക്കാം മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കളിയൂര്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. മറ്റുസഹോദരങ്ങള്‍: ഇന്ദുജ, സുഭാഷിണി, സുഹാന.

 

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി: ഇന്നത്തെ ചോദ്യം (21.05.18)

2. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

A). പി.കെ ശ്രീമതി
B). കെ.ആര്‍. ഗൗരിയമ്മ
C). എം കമലം
D). എം.ടി പത്മ
E).ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ https://www.facebook.com/channelrbnews ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയി ആരാണെന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികളെ ചാനല്‍ ആര്‍.ബി ഓഫീസില്‍ നിന്നും ഫോണിലൂടെയും അറിയിക്കും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ ചാനല്‍ ആര്‍.ബിയുടെ സ്റ്റുഡിയോയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230044 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഇന്നലെ(20. 05. 2018 )നടന്ന മല്‍സരത്തിലെ ചോദ്യത്തിന്റെ ശരിയുത്തരം: യമുന. മല്‍സര വിജയി: കെ.വി നിധീഷ് (ഇരിയണ്ണി, ബേപ്പ്)

0Shares