
ഇടുക്കി: ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മൂന്നുപേർ ആത്മഹത്യക്ക് ശ്രമിച്ചു. വാഗമണ്‍ ഗവർമെന്റ് ഹൈസ്‌കൂളിലെ മൂന്ന് ആൺകുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മൂവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
