ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു; സംഭവം കാസര്‍കോട് എരിയാലില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു; സംഭവം കാസര്‍കോട് എരിയാലില്‍

കാസര്‍കോട്: : ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. എരിയാല്‍ വെള്ളീര്‍ സ്വദേശിനി നസീമയാ(32)ണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. നസീമയുടെ വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്.

സംഭവം നേരില്‍ കണ്ട അയല്‍വാസി ബഹളം വച്ച് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നസീമയ്ക്ക് മാനസികാസ്വാസ്ഥ്യനുളളതായി പറയപ്പെടുന്നു. കാസര്‍കോട് ടൗണ്‍ പോലിസ് അന്വേഷണമാരംഭിച്ചു.

0Shares