ഒട്ടകത്തിനെ നേരില്‍ കാണുകയും തലോടുകയും ആകാം; ആവശ്യമെങ്കില്‍ ഒരു സവാരിയും; കാസര്‍കോട്ടെ ചോപ്പാട്ടി ഭക്ഷണശാലയിലെ അതിഥിയെ കുറിച്ച് അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ഒട്ടകത്തിനെ നേരില്‍ കാണുകയും തലോടുകയും ആകാം; ആവശ്യമെങ്കില്‍ ഒരു സവാരിയും; കാസര്‍കോട്ടെ ചോപ്പാട്ടി ഭക്ഷണശാലയിലെ അതിഥിയെ കുറിച്ച് അറിയാം

കാസര്‍കോട്: കാസര്‍കോട്ടെ ഭക്ഷണ പ്രിയര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ രുചി വൈവിദ്യം വിളമ്പുന്ന പ്രത്യേകതയാണ് കാസര്‍കോട് പുതിയ ബസ്റ്റാന്റിനടുത്തുള്ള ചോപ്പാട്ടി എന്ന ഭക്ഷണ ശാലയെ നാട്ടുകാര്‍ ഇഷ്ടപ്പെടാന്‍ കാരണം. പുതിയ ശൈലിയില്‍ പ്രതേകം ടെന്‍ഡുകളായി നിര്‍മിച്ച റെസ്റ്റോറന്റില്‍ കാര്‍ പാര്‍ക്കിഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ റസ്റ്റോറന്റ്‌റ് ആരംഭിച്ചിട്ട് കുറച്ചു മാസങ്ങളെ ആയതെങ്കിലും നാട്ടുകാരില്‍ പലരും ഇന്ന് ഈ റസ്‌റോറന്റിനെ ഹൃദയത്തോട് ചേര്‍ത്തു കഴിഞ്ഞുഅതിന്റെ തെളിവാണ് രാത്രി സമയങ്ങളില്‍ ഇവിടെ ഉണ്ടാകുന്ന തിരക്ക്. എന്നാല്‍ എത്ര തിരക്കാണെങ്കിലും റസ്റ്റോറന്റ്‌റ് മാനേജ്‌മെന്റ്‌റ് അതിഥികളെ സ്വീകരിക്കുന്നതിലും ഒട്ടും പിറകോട്ടില്ല എന്നുതന്നെ പറയേണ്ടിവരും നമുക്ക്. കാരണം അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ഒന്നര മാസമായി ഇവിടെ എത്തിയിരിക്കുന്ന അതിഥി. കാസര്‍കോട്കാര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം മാത്രമല്ല മറിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിര സാന്നിദ്ധ്യമായ ഒട്ടകത്തെ കൂടി അടുത്തറിയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഈ ഭക്ഷണ ശാല.

ഇവിടെ എത്തുന്ന ആളുകളില്‍ കൗതുകമുളവാകുന്ന വിധം ഒട്ടകത്തെ അടുത്തറിയാനും ഒന്ന് തലോടാനും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും ആവശ്യമെങ്കില്‍ ഒരു സവാരി നടത്താനും ഇവിടം സൗകര്യമുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആശയത്തില്‍ നിന്നുമാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയതെന്ന് ചോപ്പാട്ടി റസ്റ്റോറന്റ്‌റ് ഉടമ ഹാരിസ് ബന്നു പറഞ്ഞു.

0Shares