ഒടുവില്‍ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടു; രാഷ്ട്രപതി അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ദേശീയ അവാര്‍ഡ് ജേതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടു; രാഷ്ട്രപതി അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ദേശീയ അവാര്‍ഡ് ജേതാക്കള്‍

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനത്തില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയും ബാക്കിയുള്ള അവാര്‍ഡ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുന്നതിനെതിരേ എതിര്‍പ് ശക്തമാകുന്നു. ഇതുസംബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് നല്‍കുന്ന 62 അവാര്‍ഡ് ജേതാക്കളുടെ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടു. നേരത്തെ ഇരുവരും ഒപ്പിട്ടിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിയല്ലെന്നും രാഷ്ട്രപതി അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കുമെന്നും ജേതാക്കള്‍ അറിയിച്ചു. അല്ലെങ്കില്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്. 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കൂ എന്നാണ് പുതിയ നിലപാട്. പക്ഷേ മന്ത്രി സ്മൃതി ഇറാനിക്കും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് പറയുന്നില്ല. പ്രോട്ടോകോളിനെ ആധാരമാക്കിയാണ് മന്ത്രി തീരുമാനം പറയുന്നത്. സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് അറിയിച്ചതോടെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിച്ചു. ഇവരെ സ്മൃതി ഇറാനി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. വൈകീട്ട് 5.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് ഏറ്റുവാങ്ങും.

0Shares