ഒടുവില്‍ തീരുമാനം; ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

  • Post category:news
  • Reading time:1 min read
You are currently viewing ഒടുവില്‍ തീരുമാനം; ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പാലാ സീറ്റില്‍ തീരുമാനം. പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി സ്ഥാനാര്‍ത്ഥിയാകില്ല പകരം ജോസ് ടോം പുലിക്കുന്നേല്‍ സ്ഥാനാര്‍ത്ഥിയാകും. കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്‍റെ വിശ്വസ്തനാണ്.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും സ്ഥാനാര്‍ത്ഥിയാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

0Shares