ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം; പിന്നില്‍ സി.പി.എം എന്ന് ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം; പിന്നില്‍ സി.പി.എം എന്ന് ആരോപണം

വടകര: വടകര ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകന്‍റെ വീടിനു നേരെ ആക്രമണം. ഒഞ്ചിയം സമരസമിതി നേതാവ് മനയ്ക്കല്‍ താഴെ ഗോവിന്ദന്‍റെ മകന്‍ സുനിലിന്‍റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ആര്‍.എം.പി ആരോപിച്ചു.

0Shares