ഐ.പി.എല്ലില്‍ പോരാട്ടത്തിന് വനിതാ ടീമും എത്തുന്നു; ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളിലെ താരങ്ങളും പങ്കെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഐ.പി.എല്ലില്‍ പോരാട്ടത്തിന് വനിതാ ടീമും എത്തുന്നു; ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളിലെ താരങ്ങളും പങ്കെടുക്കും

മുംബൈ: ഐ.പി.എല്ലിൽ കളിക്കാന്‍ ഇനി വനിതാ ടീമും. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ നയിക്കുന്ന മൂന്ന് ടീമുകളാണ് മത്സരിക്കുക. അടുത്ത മാസം 6 നും മേയ് 11 നും ഇടയില്‍ ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളിലെ താരങ്ങളും പങ്കെടുക്കും.


സൂപ്പര്‍നോവ എന്നാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ ടീമിന്‍റെ പേര്. ജെര്‍മിയ റോഡിഗ്രസ്, പൂനം യാദവ്, മാന്‍സി ജോഷി, എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്‍റെ നതാലിയ സ്‌കിവറും ന്യൂസിലാന്‍ഡ്‌ന്‍റെ സോഫിയ ഡിവൈനും ലങ്കയുടെ ചമാരി അട്ടപ്പട്ടുവും ഹര്‍മന്‍റെ ടീമിലുണ്ട്. ഡബ്ല്യു.വി രാമനാണ് പരിശീലകന്‍.

ട്രെയില്‍ബ്ലേസേഴ്‌സ് എന്ന സ്മൃതി മന്ദാനയുടെ ടീമില്‍ ദീപ്തി ശര്‍മ്മ, ജൂലന്‍ ഗോസ്വാമി, എന്നിവര്‍ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസിന്‍റെ സ്റ്റെഫാനിയ ടെയ്‌ലര്‍, ന്യൂസിലാന്‍ഡ്ന്‍റെ സൂസീ ബേറ്റ്‌സ് എന്നിവരാണുള്ളത്. ബിജു ജോര്‍ജാണ് പരിശീലകന്‍.

0Shares