തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ജി മനമോജ് എബ്രഹാമിനെ ‘കുളിപ്പിച്ച് കിടത്തണ’മെന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
വെങ്ങാനൂര്‍ സ്വദേശിയും ബി.ജെ.പി കോവളം 20ആം വാര്‍ഡ് വൈസ് പ്രസിഡന്റുമായ അരുണിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. നിലയ്ക്കലില്‍ നടന്ന ലാത്തച്ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേസെടുത്തു.
ഐ.ജി മനോജ് എബ്രഹാമിനെതിരെ ഫെയ്‌സ്ബുക്കില്‍ വധഭീഷണി നടത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍