ഐ.എൻ.എൽ നേതാവ് സഫറുള്ള ഹാജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എൻ.എൽ നേതാവ് സഫറുള്ള ഹാജി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ ഐ.എന്‍.എല്‍ നേതാവ് സഫറുല്ല ഹാജി പട്ടേല്‍(67) അന്തരിച്ചു. ഐ.എൻ.എൽ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.വ്യാഴാഴ്ച രാത്രി തിരൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഇംഗ്ലീഷും ഹിന്ദിയും മലയാളവും കന്നഡയുമൊക്കെ ഒഴുക്കോടെ സംസാരിക്കുന്ന സഫറുള്ള ഹാജി കാസര്‍കോട് അംഗടിമുഗര്‍ സ്വദേശിയാണെങ്കിലും ഇപ്പോള്‍ കുമ്പള ദേവി നഗറിലായിരുന്നു താമസം. ജാതി, മത, രാഷ്ട്രീയത്തിനതീതമായി സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

കുമ്പള ബദര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റും മംഗളൂറു ഇന്ത്യാന ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്ററും ആയിരുന്നു. ജോലിയാവശ്യാര്‍ത്ഥമാണ് അദ്ദേഹം തിരൂരിലേക്ക് പോയത്. ഭാര്യ നഫീസ. മക്കള്‍ ഷാനവാസ്, ഫാത്തിമ സഫരിയ, ഷൗബീസ്, മരുമകള്‍ ഡോ. ഇര്‍ഫാന (ആയിശ ഡെന്റല്‍ കെയര്‍).

0Shares