ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ അന്തരിച്ചു

ബംഗലൂരു: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ (62)അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിവെച്ചായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒന്‍പതു മുതല്‍ രണ്ടു മണിവരെ ബംഗലൂരു ഇന്ദിര നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. കെ.ചന്ദ്രശേഖറുമായുള്ള സുഹൃദ ബന്ധമാണ് ശര്‍മയെ ഐ.എസ്.ആര്‍.ഒ ചാരക്കേസിലേക്ക് വലിച്ചിഴച്ചത്. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയില്‍ വിജയം കണ്ടതോടെ 20 വര്‍ഷം നീണ്ട തന്റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 1998 ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു ലക്ഷം രൂപ ശര്‍മക്കും കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.

0Shares