ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശിയായ ഒരു മലയാളി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

  • Post category:news
  • Reading time:1 min read
You are currently viewing ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശിയായ ഒരു മലയാളി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്നും ഐ.എസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടെ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇയാള്‍ കഴിഞ്ഞ വര്‍ഷം മുംബൈ പോലീസിന്റെ കസ്റ്റഡിയിലുള്ളതായി വാര്‍ത്ത പരന്നെങ്കിലും എന്‍.ഐ.എ അത് നിഷേധിച്ചിരുന്നു.

കരോളം സ്വദേശിയായ ഇയാള്‍ മുംബൈ പോലീസിന്റെ കണ്ണുവെട്ടിച്ച് സിറിയയില്‍ എത്തിയതായും ഐ.എസ്സില്‍ ചേര്‍ന്നതായും കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്ന് മലയാളിയായ അബ്ദുല്‍ റാഷിദ് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. റാഷിദ് അഡ്മിനായ ‘മെസേജ് ടു കേരള’ എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് വിവരമെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

0Shares