ഐഎസില്‍ ചേര്‍ന്ന നാല് കാസര്‍കോട് സ്വദേശികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഐഎസില്‍ ചേര്‍ന്ന നാല് കാസര്‍കോട് സ്വദേശികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നയാളും കൊല്ലപ്പെട്ടു. അമേരിക്കന്‍ സേനയുടെ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സംഭവം എന്‍ഐഎ സ്ഥരീകരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഐ.സിസ് ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. 2016 ജൂലൈയിലാണ് കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേരളത്തില്‍ നിന്ന് 22 പേര്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് വിവരം. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യ. അതേസമയം, കേരളത്തിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ വര്‍ഷം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ രണ്ട് വെബ്സൈറ്റുകള്‍ ഷജീര്‍ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

0Shares