ഏഷ്യാ കപ്പിനുള്ള ഫിക്സ്ചര്‍ പുറത്തുവിട്ടു; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഏഷ്യാ കപ്പിനുള്ള ഫിക്സ്ചര്‍ പുറത്തുവിട്ടു; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് സപ്തംബറില്‍ തുടക്കമാകും. ടൂര്‍ണമെന്റെിന്റെ ഫിക്സ്ചര്‍ ഐ.സി.സി പുറത്തുവിട്ടു. അബുദബി, ദുബൈ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. സെപ്റ്റംമ്പര്‍ 13 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് .നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു. അതേസമയം, ഹാങ്കോംഗ്, മലേഷ്യ, നേപ്പാള്‍, ഒമാന്‍, സിംഗപ്പൂര് എന്നീ രാജ്യങ്ങള്‍ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി യോഗ്യതാ മത്സരങ്ങള്‍ കളിക്കും. മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.സൂപ്പര്‍ ഫോറില്‍ ഓരോ ടീമും രണ്ടു തവണ വീതം ഏറ്റുമുട്ടും. ഇവയില്‍ പോയിന്റ് പട്ടികയില്‍ മൂന്നിലെത്തുന്ന രണ്ടു പേര്‍ ഫൈനലിലേക്കു യോഗ്യത നേടും. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയേയും പാകിസ്താനേയും കൂടാതെ ഏഷ്യാ കപ്പിന് യോഗ്യത നേടുന്ന ടീമും ഉണ്ടാകും. ഇന്ത്യയുടെ ആദ്യത്തെ കളി 18ന് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമുമായാണ് നടക്കുക.തൊട്ടടുത്ത ദിവസം പാകിസ്താനുമായാണ് ഇന്ത്യയുടെ പോരാട്ടം. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ എത്തുന്നത് ഇതാദ്യമാണ്. അന്ന് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനാണ് വിജയിച്ചത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഉളളത്.

0Shares