കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം. ഡി.സി.സി കോഴിക്കോട് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിലാണ് സിന്ധുവിനെതിരെ പോസ്റ്റ് വന്നത്. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷട്രീയ പ്രവേശനത്തെക്കുറിച്ചുള്ള പ്രോഗ്രാമാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്.
പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: പ്രിയങ്കഗാന്ധിയെ അപമാനിക്കാന്‍ മാത്രം സിന്ധുവളര്‍ന്നിട്ടില്ലെന്നും, അതിനുള്ള കുടുംബമഹിമയും സ്വഭാവശുദ്ധിയും സിന്ധുവിനില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ”മര്യാദയുടെ അതിര് ലംഘിച്ചാല്‍ നോക്കി നില്‍ക്കില്ല, സിന്ധു സൂര്യകുമാര്‍ അതോര്‍ത്താല്‍ നല്ലത്. പഴയ പല കഥകളും പറയാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. മര്യാദക്കു പരിപാടി അവതരിപ്പിച്ചു മുന്‍പോട്ടു പോകാന്‍ ശ്രമിക്കുക . ഇത് ഒരു താക്കീതാണ് എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസുകാരും രംഗത്ത് വന്നെങ്കിലും പോസ്റ്റ് വന്ന പേജ് ഔദ്യോഗികമല്ലെന്നാണ് ഡി.സി.സി പ്രസിഡണ്ട് ടി.സിദ്ദിഖ് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാറിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണം; പഴയ പല കഥകളും പറയാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും; സിന്ധു സൂര്യകുമാര്‍ അതോര്‍ത്താല്‍ നല്ലത്; കോൺഗ്രസുകാരുടെ ഭാഷയും തനിനിറവും