ഏഴുമാസം മുമ്പ് കാണാതായ യുവതിയെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളി കൊന്ന് വീട്ടിനുള്ളില്‍ മറവ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing ഏഴുമാസം മുമ്പ് കാണാതായ യുവതിയെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളി കൊന്ന് വീട്ടിനുള്ളില്‍ മറവ് ചെയ്തു.

ഭോപ്പാല്‍: ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പങ്കാളിയായ യുവതിയെ കൊന്ന് വീടിനുള്ളില്‍ മറവ് ചെയ്ത യുവാവ് അറസ്റ്റില്‍. ഏഴുമാസം മുമ്പ് കാണാതായ 28 കാരിയായ ആകാന്‍ക്ഷ ശര്‍മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭോപ്പാലിലെ സാകേത് നഗറിലാണ് സംഭവം നടന്നത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

അമേരിക്കയില്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് ഏഴുമാസം മുമ്പ് ആകാന്‍ക്ഷ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഭോപ്പാലില്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പ് പങ്കാളി ഉദയ് ദാസിനൊപ്പം താമസിച്ചു വരികയായിരുന്നു ആകാന്‍ക്ഷയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആകാന്‍ക്ഷ ശര്‍മയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് ഉദയ്‌യെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പ്രതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ മറവ് ചെയ്ത നിലയില്‍ ആകാന്‍ക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക കാരണമെന്താണെന്ന് ഇതുവരെയും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.

0Shares