
കോട്ടയം: നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. സഹോദരിമാരാണ് മരിച്ചത്. പേരുര്‍ സ്വദേശികളായ അന്നു (19), നീന (16) എന്നിവർക്കാണ് ദാരുണ അന്ത്യം സംഭവിച്ചിരിക്കുന്നത്. ഏറ്റുമാനൂരിലാണ് സംഭവം.

അമ്മയോടപ്പം നടന്നുപോകുമ്പോഴാണ് അപകടം. ഗുരുതര പരിക്കേറ്റ അമ്മ ലെജി ആശുപത്രയിൽ ചികിത്സയിലാണ്. മൂന്ന് പേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരിമാരുടെ ജീവന്‍ രക്ഷിക്കാനായില്ല.
