ഏറ്റവും ഇഷ്ടം നസ്രിയയോട്; എന്തുകൊണ്ട് നസ്രിയ?; സിനിമയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരെന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഏറ്റവും ഇഷ്ടം നസ്രിയയോട്; എന്തുകൊണ്ട് നസ്രിയ?; സിനിമയില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ ആരെന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി

സിനിമയില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ച സ്ത്രീ ഏതെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായാണ് ആ ഉത്തരം പൃഥ്വിരാജ് പറഞ്ഞത്. അത് മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം നസ്രിയ. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണെന്നും അവര്‍ എപ്പോഴും അവരാണെന്നും പൃഥ്വി പറയുന്നു. താന്‍ എന്തുകൊണ്ടാണ് നസ്രിയയുടെ പേര് പറയുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നുണ്ട്.

എന്തുകൊണ്ട് താന്‍ ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അവര്‍ എപ്പോഴും അവരാണ്. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്.’ പൃഥ്വി പറഞ്ഞു. നേരത്തെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയും നടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുകയും ചെയ്തത് പൃഥ്വിരാജായിരുന്നു. സ്ത്രീവിരുദ്ധത പ്രകടമാക്കുന്ന ഒരു സിനിമയിലും താന്‍ അഭിനയിക്കില്ലെന്നും ഉറപ്പിച്ചുപറയാനും ധൈര്യം കാട്ടിയിരുന്നു.

0Shares