
കാസർകോട്: ടൈൽ, സാനിറ്ററി, ബിൽഡിങ് മെറ്റീരിയൽസ് രംഗത്തെ സാന്നിദ്ധ്യമായ എ.ബി.സി ഗ്രൂപ്പിന്‍റെ സംരംഭമായ എ.ബി.സി സെയിൽസ് കോർപ്പറേഷൻ 29-ന് രാവിലെ 11ന് കാസർകോട് പ്രവർത്തനമാരംഭിക്കും. ഏറ്റവും മികച്ച ബ്രാൻഡുകളുടെ ടൈൽ, ബാത്ത്, കിച്ചൻ ഉത്‌പന്നങ്ങൾ വിവിധ ഡിസൈനുകളിൽ കാസർകോട്ടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് എ.ബി.സിയുടെ ലക്ഷ്യം.

സ്പാനിഷ് ബ്രാൻഡായ റോക്ക, ജാപ്പനീസ് ബ്രാൻഡായ ടോട്ടോ, ജർമൻ ബ്രാൻഡായ ഗ്രോഹേ, അമേരിക്കൻ ബ്രാൻഡായ കോളർ, ടർക്കിഷ് ബ്രാൻഡായ വിട്ര തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉത്‌പന്നങ്ങൾ എ.ബി.സി അവതരിപ്പിക്കുന്നു. ടൈൽ വിപണിയിലെ പ്രമുഖ ബ്രാൻഡുകളായ ജോൺസൺ, കജാരിയ, സൊമാനി, ആർഎകെ, സിമ്പോളോ എന്നിവയുടെ ഉത്‌പന്നങ്ങളുടെ ശേഖരം ഇവിടെയുണ്ട്. വെർച്ച്വൽ റിയാലിറ്റി എക്സ്പീരിയൻസ്, ലാമിനേറ്റ്, വുഡൻ ഫ്ലോറുകൾക്കും ഔട്‌ഡോർ ടൈൽസിനും പ്രത്യേക സെക്‌ഷൻ എന്നിവ എ.ബി.സിയുടെ മറ്റു സവിശേഷതകളാണ്.
