എ.ബി.വി.പി പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing എ.ബി.വി.പി പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍.

ന്യൂഡല്‍ഹി : മുന്‍ എം.എല്‍.എ.യും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അഗവുമായ വിജയ് ജോളി ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയും എ.ബി.വി.പിയുടെ സജീവ പ്രവര്‍ത്തകയുമായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് ഗുഡ്ഗാവിലെ ‘അപ്നോ ഘര്‍’ റിസോര്‍ട്ടില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ഒരു മീറ്റിംഗില്‍ പങ്കെടുക്കാനെന്ന വ്യാജേന അദ്ദേഹത്തിന്റെ കാറില്‍ യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ച വിജയ് ജോളി പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും നിരവധി പേരില്‍ നിന്നും ഇത്തരത്തില്‍ യുവതി പണം തട്ടിയെടുത്തതായും വിജയ് ജോളി ആരോപിച്ചു.ഐ.പി.സി സെക്ഷന്‍ 376, 328 (വിഷം പോലുള്ള വസ്തുക്കള്‍ നല്‍കി ഉപദ്രവിക്കല്‍), 506 (ക്രിമിനല്‍ ഗൂഢാലോചന), 120ബി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തിയാണ് വിജയ് ജോളിക്കെതിരെ കേസെടുത്തിരിക്കുന്നത്.

0Shares