കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര കാസര്‍കോടുനിന്ന് ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നടന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചിതാഭസ്മത്തിന് പുഷ്പാര്‍ച്ചന നടത്തി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.എല്‍.എ, സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, കെ.പി ശ്രീശന്‍, കെ ശ്രീകാന്ത്, എം ഗണേഷ്, കെ.എ വേലായുധന്‍, പ്രമീള സി നായക് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് കോഴിക്കോട് യാത്ര ഇന്ന് സമാപിക്കും. സപ്തംബര്‍ ഒന്നിന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്തെത്തി 11.30 ന് തിരുവല്ലത്ത് നിമജ്ജനം ചെയ്യും.


