
സി.പി.എം, യു.ഡി.എഫ് ഇനി ബി.ജെ.പി. മാത്രം ശരണം. കോണ്‍ഗ്രസ് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് പോകുമെന്നുള്ള സംശയം വെറുതെയായില്ല. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബി.ജെ.പിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ മോദിയെ പ്രകീര്‍ത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത്. വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി തന്‍റെ നിലപാടില്‍ ഉറച്ചുനിന്നിരുന്നു.
