തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന്
തീരുമാനമെടുക്കുമെന്നാണ് സൂചന. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം സംബന്ധിച്ച് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് വിവരം. തനിക്കതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ശശീന്ദ്രനും എന്‍സിപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.