തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജ്യവെച്ച എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരിച്ച് വിളിക്കേണ്ടതാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയും ചലച്ചിത്രകാരിയുമായ ടി. പാര്‍വ്വതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചെയ്യാത്ത തെറ്റിന് ശിക്ഷ എന്തിനെന്നും അവര്‍ ചോദിക്കുന്നു. ബ്ലാക്ക് മെയ്‌ലിംഗ് ഒരിക്കലും ജേര്‍ണലിസം അല്ലെന്നും കുറ്റകൃത്യമാണെന്നും പാര്‍വ്വതി ഓര്‍മ്മിപ്പിക്കുന്നു.

ഇത് പെണ്ണിനും ആണിനും പൊതു സമൂഹത്തിന് ഗുണമില്ലാത്ത ഓപ്പറേഷന്‍ ആയിപ്പോയിയെന്നും, മാധ്യമരംഗത്തെ വിഷലിപ്തമാക്കുന്ന ഈ പ്രവണതയെയാണ് ഓപ്പറേറ്റ് ചെയ്ത് മാറ്റേണ്ടതെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വ്വതി അഭിപ്രായം രേഖപ്പെടുത്തിയത്. മുന്‍പ് വിഷയത്തില്‍ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന അഭിപ്രായവുമായി പാര്‍വ്വതി രംഗത്തെത്തിയിരുന്നു.