എൻ. എൻ പിള്ള ഫിലിം അവാർഡ് നെടുമുടി വേണുവിന്

  • Post category:news
  • Reading time:1 min read
You are currently viewing എൻ. എൻ പിള്ള ഫിലിം അവാർഡ് നെടുമുടി വേണുവിന്

കാസർകോട്: മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ. എൻ പിള്ള സ്മാരക ഫിലിം അവാർഡ് നടൻ നെടുമുടി വേണുവിന്. സിനിമാ മേഖലയിലെയും നാടകരംഗത്തെയും സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. നടൻ വിജയരാഘവൻ ജൂറി ചെയർമാനായ അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് അവാർഡിനർഹനായ ആളെ തിരഞ്ഞെടുത്തത്.

25017 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. നവംബർ 14 ന് മുഖ്യമന്ത്രി അവാർഡ് വിതരണം ചെയ്യും.കൂടാതെ കലാസമിതിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മൽസരവും 14 മുതൽ നടക്കും.

0Shares