എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌  പുതുക്കി പണിത ഫാർമസി കൗണ്ടർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം: എൻ.എച്ച്. എം ഫണ്ടുപയോഗിച്ച്‌ പുതുക്കി പണിത ഫാർമസി കൗണ്ടർ നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊ. കെ. പി .ജയരാജൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിതി കേന്ദ്രമാണ് ഫാർമസി കൗണ്ടറിന്‍റെ പണി പൂർത്തിയാക്കിയത്.നാല് കൗണ്ടറുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്

പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. എ.പി ദിനേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ സന്ധ്യ പി. എം, കൺസിലർമാരായ സുരേന്ദ്രൻ, എറുവാട്ട് മോഹനൻ, പ്രകാശൻ, ഭാർഗവി, എച്ച്. എം. സി മെമ്പർമാരായ രാഘവൻ, ജോൺ ഐമൻ, സുരേഷ് പി. തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു. ആശുപത്രി സൂപ്രണ്ടന്റ് ഡോ.ജമാൽ അഹ്മദ് സ്വാഗതവും പി. എസ്. കെ മുരളിധരൻ ഇ. പി നന്ദിയും പറഞ്ഞു

0Shares