
മുളിയാർ: എൻഡോ സൾഫാൻ ദുരിത ബാധിതർ ക്കെതിരായി നില കൊള്ളുന്ന ജില്ലാ കളക്ടർ സെല്ലിന്‍റെ അധീനതയിലുള്ള ഉത്തരവാദപ്പെട്ട രേഖകൾ എൻഡോ സൾഫാൻ കമ്പനിക്ക് കൈമാറാൻ സാധ്യത
യുണ്ടെന്ന് എൻഡോസൾഫാൻ റമഡേഷൻ സെൽ അംഗവും, വിരുദ്ധ സമര സമിതി കൺവീനറുമായ കെ.ബി മുഹമ്മദ് കുഞ്ഞി ആരോപിച്ചു.
എൻഡോസൾഫാൻ ദുരന്തബാധിതർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച
നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പു നൽകണമെന്ന സുപ്രിം കോടതിവിധിക്കെതിരാണ് കളക്ടറുടെ നിലപാട്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ അദ്ദേഹം കോടതിയലക്ഷ്യമാണ്നടത്തിയത്.

നിലവിലുള്ള ലിസ്റ്റിനെ മറികടന്ന് 511 പേരെ പുതുതായി തിരുകി കയറ്റിയത്, നിലവിലുള്ള ലിസ്റ്റിനെ ദുർബല പ്പെടുത്തി കമ്പനിക്ക് അനുകൂലമായി വിധിനേടിക്കൊടു ക്കുന്നതിന് വേണ്ടിയാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സെല്ലിൽ അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കളക്ടർ പങ്കെടുക്കുന്നത്അപഹാസ്യമെന്നതിനാൽ മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നിലപാടെക്കുന്ന സാംസ്കാരിക നായകരെയും,എഴുത്തുകാരെയും, സന്നദ്ധ സംഘടന കളെയും, ദുരന്ത ബാധിതരെയും അവഹേളിക്കുന്ന കളക്ടർ പദവി മറന്ന് പെരുമാറുകയാണ്.
തന്‍റെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് പകരം കൃഷി ശാസ്ത്രജ്ഞനാണെന്ന് മേനി പറയുന്ന കളക്ടർ
കാർഷിക മേഖലയെ കൂടി മലീമസമാക്കാനാണ്ശ്രമിക്കുന്നത്. കെ.ബി കൂട്ടിച്ചേർത്തു.
