
കാസർകോട്: പുണ്ടൂരിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 34 അംഗ സെൻട്രൽ എക്സിക്യൂട്ടീവ് അടക്കം സംഘടനയുടെ അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
പ്രസിഡണ്ട് : മുഹമ്മദ് പുണ്ടൂർ (സൗദി), ജനറൽ സെക്രട്ടറി: അബ്ബാസ് പട്ള (യു.എ.ഇ), ഫിനാൻസ് സെക്രട്ടറി : ഉസ്മാൻ എ.കെ (യു.എ.ഇ), വൈസ് പ്രസിഡണ്ടുമാർ: മൊയ്‌ദീൻ കടപ്പു(യു.എ.ഇ), ലത്തീഫ് കല്ലിൻഗോൾ (ഖത്തർ), അഷ്‌റഫ് എ.കെ (യു.എ.ഇ), ജോയിന്റ് സെക്രട്ടറിമാർ: മൻസൂർ എസ്.എം (യു.എ.ഇ), നൗഷാദ് പി.എ (യു.എ.ഇ), അബ്ദുറഹ്മാൻ ബി.എ (സൗദി), സാന്ത്വനം കൺവീനേഴ്‌സ്: ഹനീഫ പനിയെ (ബഹ്‌റൈൻ), റൗഫ് സാർതങ്ങോട് (ഖത്തർ), അബ്ദുൽ കാദർ കെ.എ (സൗദി), ഷംസു കെ.എസ് (യു .എ.ഇ), അഷ്‌റഫ് പട്ള (സൗദി)
അഡ്വൈസർ : എ.കെ അബൂബക്കർ (യു.എ.ഇ), തെരഞ്ഞെടുപ്പിന് റസാഖ് മുസ്‌ലിയാർ, ഹുസ്സൈൻ ഹിമമി, റഹ്മാൻ കെ.എ എന്നിവർ നേതൃത്വം നൽകി. കാദർ എസ്.എം, റഹ്മാൻ പട്ള, യുസുഫ് പുതിയപുര എന്നിവർ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.

മുൻ കാല എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവർത്തകർ ചേർന്ന് 4 വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച കൂട്ടായ്മ യായ എസ്.വൈ.എസ് പുണ്ടൂർ ജി.സി.സി ചാപ്റ്റർ’ കഴിഞ്ഞ കാലങ്ങളിൽ നാട്ടിലെ സാന്ത്വന, ജീവ കാരുണ്യ പ്രവത്തനങ്ങളിൽ സജീവ സാനിധ്യം അറിയിച്ചിരുന്നു. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും പുറമെ നാടിന്‍റെ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ചുമതല ഏറ്റെടുത്ത ഭാരവാഹികൾ പറഞ്ഞു.
