എസ്.ബി.ഐക്ക് എതിരെ പരാതിയുമായി കാഞ്ഞങ്ങാട്ടെ വ്യാപാരി.

  • Post category:news
  • Reading time:1 min read
You are currently viewing എസ്.ബി.ഐക്ക് എതിരെ പരാതിയുമായി കാഞ്ഞങ്ങാട്ടെ വ്യാപാരി.

കാസര്‍കോട്: എസ്.ബി.ഐയുടെ സ്വയിപ്പിങ്‌മെഷീന്‍ കേടായിട്ടും നന്നാക്കുന്നില്ലെന്ന് വ്യാപാരിയുടെ പരാതി. കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കര്‍ ഫര്‍ണിച്ചര്‍ കടയുടെ ഉടമ എം.കെ. അബ്ദുള്ളകുട്ടിയാണ് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയത്. ഒന്നരമാസത്തോളമായി സ്വയിപ്പിങ് മെഷീന്‍ കേടായിട്ട് ഇത് ബാങ്ക് ജീവനക്കാരെ അറിയിക്കുകയും പലപ്പോഴും ബാങ്കില്‍ ചെന്ന് കാര്യം പറയുകയും ചെയ്തിരുന്നു. പിന്നീടാണ് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയത്. എന്നിട്ടും നടപടി ഉണ്ടായില്ല എന്ന് അബ്ദുള്ളകുട്ടി പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ക്യാഷ്‌ലസ്സ് വ്യാപാരം പ്രോല്‍സാഹിപ്പിക്കുമ്പോഴാണ് എസ്.ബി.ഐ ജീവനക്കാരുടെ ഈ നിരുത്തരവാദിത്വപരമായ നടപടി ഉണ്ടായിരിക്കുന്നത്. ഇത് മൂലം ഇടപാട് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. കടയിലെത്തുന്ന ആളുകളില്‍ പലരും സ്വയിപ്പിങ് മെഷീന്‍ ഇല്ല എന്നതിന്റെ പേരില്‍ മടങ്ങി പോകുന്ന അവസ്ഥയും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഇനി ബാങ്ക് ഓബുഡ്‌സ്മാന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ വ്യാപാരി.

0Shares