കാസര്‍കോട്: കടപ്പുറം സിറാജ് നഗര്‍ ആസ്പിയര്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എസ് പി എല്‍ സീസണ്‍-2 ക്രിക്കറ്റ് ഫെസ്റ്റിന് നാളെ ഗംഭീര തുടക്കം. നെല്ലിക്കുന്ന് കടപ്പുറം സിറാജ് നഗറിലെ മാജിക്ക് സ്‌പേസ് ഗ്രൗണ്ടില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് ഫെസ്റ്റില്‍ ആറ് ടീമുകളാണ് അണിനിരക്കുന്നത്.

മള്‍ട്ടി മാക്‌സ് കാഷ് അവാര്‍ഡിനും ,കെ.സി.നന്ദന്‍ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടിയുള്ള ഈ മത്സരം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ബന്നു ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും. ഇതിന് മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു.