എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ മീഡിയ വിങ് രൂപികരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ മീഡിയ വിങ് രൂപികരിച്ചു

കാസര്‍കോട്: സോഷ്യല്‍ മീഡിയ നന്മയുടെ പ്രചരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി. സോഷ്യല്‍ മീഡിയയുടെ ഗുണങ്ങളും പ്രശ്നങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സാമുഹ്യ മാധ്യമങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ മീഡിയ വിങ് രൂപികരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള അദ്ധ്യക്ഷനായി. ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares